പാറശാല: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്ന തമിഴ്നാട്ടിലെ മദ്യഷോപ്പുകള്‍ ഇന്ന് മുതല്‍തുറന്നു. രാവിലെ 10 മാണി മുതല്‍ 5 മണിവരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം. തുറന്നത് മുതല്‍ വന്‍ തിരക്കാണ് എല്ലായിടങ്ങളിലും അനുഭവപ്പെട്ടത്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്നാട്ടിലെ മദ്യഷോപ്പുകളില്‍ പോകുന്നത്. കേരള അതിര്‍ത്തിയില്‍ വാഹനം നിര്‍ത്തി നടന്നു പോയാണ് പലരും മദ്യം വാങ്ങുന്നത്.കേരള അതിര്‍ത്തിയായ കന്നുമാമൂടിനടുത്ത് താമരോട്ടുള്ള ഷോപ്പില്‍ കേരളത്തില്‍ നിന്നുമുള്ള ആളുകളാണ് കൂടുതലായും എത്തുന്നത്.
ആധാര്‍ പരിശോധിച്ചാണ് മദ്യം നല്കുന്നതെങ്കിലും ഭൂരിപക്ഷം പേരും ബന്ധുക്കളുടേയോ സുഹൃത്തുക്കളേയോ ഉപയോഗിച്ച് മദ്യം വാങ്ങുന്നു. കേരള തമിഴ്നാട് അതിര്‍ത്തിക്കപ്പുറം വാഹനം നിര്‍ത്തിയിട്ട് നടന്നു പോയാണ് പലരും മദ്യം വാങ്ങുന്നത്.ഇന്നലെ 80 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഷോപ്പില്‍ വന്നത്. ലോക്ക് ഡൗണിനു മുന്‍പുള്ള സ്റ്റോക്കുകളും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ തന്നെ സ്റ്റോക്ക് തീരാറായ അവസ്ഥയിലാണ്.
