സൗദിയിലെ റിയാദില്‍ നിന്ന് ഇന്ന് രാത്രി എട്ടോടെ പ്രവാസികളും അവരുടെ ബന്ധുക്കളുമടക്കം 149 പേര്‍ കരിപ്പൂരില്‍ വിമാനമിറങ്ങുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. 84 ഗര്‍ഭിണികളും 11 കുട്ടികളും മൂന്ന് മുതിര്‍ന്നവരും സംഘത്തിലുണ്ട്.
കര്‍ണാടകയില്‍ നിന്ന് എട്ടും തമിഴ്നാട്ടില്‍ നിന്ന് രണ്ടും യാത്രക്കാരുമുണ്ട്. മലപ്പുറം -48, കോഴിക്കോട് -23, കണ്ണൂര്‍ -17, പാലക്കാട് – 10, കൊല്ലം -9, കോട്ടയം -6, പത്തനംതിട്ട – 7, എറണാകുളം -5, വയനാട് നാല്, ഇടുക്കി – 3, ആലപ്പുഴ – 3, തിരുവനന്തപുരം -2, കാസര്‍കോട് – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
സംഘത്തിലുള്ള അഞ്ചു പേര്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവരാണ്. ഗര്‍ഭിണികളില്‍ 23 പേര്‍ മലപ്പുറം ജില്ലക്കാരാണ്. നിലവിലെ വിവരമനുസരിച്ചുള്ള കണക്കാണിതെന്നും അന്തിമ പട്ടികയില്‍ മാറ്റമുണ്ടാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
