കോവിഡ് 19: വയനാടിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി

നിലവിലുള്ള രോഗബാധയുടെ തോത് അനുസരിച്ച്‌ വയനാടിന് പ്രത്യേക ശ്രദ്ധയുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 ബാധയെതുടര്‍ന്ന് വയനാട് ജില്ലയില്‍ 19 പേരാണ് ചികിത്സയിലുള്ളത്.

കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കടുത്ത നിയന്ത്രണം തുടരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും എത്തിയാല്‍ ആ പ്രദേശത്തെ നാട്ടുകാര്‍ അറിയാതിരിക്കില്ല. അങ്ങനെ കണ്ടെത്തുന്നവര്‍ പ്രദേശത്തെ വാര്‍ഡ് തല സമിതികള്‍ ഇടപെട്ട് ക്വാറന്റൈന്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വയനാട് ജില്ലയില്‍ പുതിയ അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം നാല്, ആലപ്പുഴ കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോ കേസുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 80 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 16 കോവിഡ് 19 ഹോട്സ്പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *