മസ്തിഷ്കാഘാതം: മലപ്പുറം സ്വദേശി അല്‍അഹ്സയില്‍ മരിച്ചു

അല്‍അഹ്സ: മസ്തിഷ്കാഘാതം മൂലം മലയാളി അല്‍അഹ്സയില്‍ മരിച്ചു. മലപ്പുറം, പറമ്ബില്‍പീടിക, സൂപര്‍ ബസാര്‍ സ്വദേശി തടത്തില്‍ പറമ്ബില്‍ വീട്ടില്‍ ഹുസൈന്‍ കൊറലോട്ടി (46) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ സുബഹി നമസ്കരിക്കുമ്ബോഴാണ് മസ്​തിഷ്​കാഘാതമുണ്ടായത്​. ഉയൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്​ധ ചികിത്സക്കായി വൈകീട്ട്​ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. നില അല്‍പ്പം ഭേദപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

മൃതദേഹം കിങ്​ ഫഹദ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക്​ മാറ്റി. പരേതനായ അലവിയാണ് പിതാവ്. ഉമ്മയും ഭാര്യയും നാല് മക്കളും ഉണ്ട്. 25 വര്‍ഷമായി അല്‍ അഹ്‌സ ഉയൂണില്‍ ലുലു റെഡിമെയിഡ്​ ആന്‍ഡ്​​ കോസ്​മെറ്റിക്​സിലായിരുന്നു ജോലി.

Leave a Reply

Your email address will not be published. Required fields are marked *