1300ലധികം വൃക്കരോഗികള്‍ക്ക് രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നും നല്‍കും

മലപ്പുറം: വയനാട് പാര്‍ലമ​െന്‍റ്​ മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന്​ വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയരായ രോഗികളുമുള്‍പ്പെടെ 1300ലധികം രോഗികള്‍ക്ക്​ രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നല്‍കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ വയനാട്​ മണ്ഡലത്തിനായി സ്വന്തം ചെലവില്‍ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയര്‍ എന്നിവ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിലേക്കായിരുന്നു അനുവദിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *