റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് ഒന്‍പത് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയില്‍ ആറും ദമാമില്‍ രണ്ടും റിയാദില്‍ ഒരാളുമാണ് മരണപ്പെട്ടത്.
2509 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 2886 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ഇനി 27,891 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 251 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
