സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

എറണാകുളം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി സെന്‍റ് തോമസ്, മുടവൂര്‍ സെന്‍റ് ജോര്‍ജ് എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓര്‍ത്തഡോക്സ് പക്ഷം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ട് പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിമാര്‍ക്കാണ് പള്ളിയുടെ ഭരണത്തിന് അവകാശമെന്നും, പള്ളി കേസുകള്‍ പരിഗണിക്കുന്ന ജില്ലാ കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഓര്‍ത്തോഡോക്സ് പക്ഷം പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *