സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല.
രോഗം വന്നവരില്‍ കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനം തിട്ട, കോട്ടയം ആലുപ്പുഴ, കാസര്‍ക്കോട് രണ്ടുവീതം, എറണാകളം പാലക്കാട് മലപ്പുറം ഒരോന്ന് വീതം എന്നിങ്ങനെയാണ്.
29 പേരില്‍ 21 പേര് വിദേശത്തുനിന്ന് വന്നവരാണ്. ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ വന്നു. ആരോഗ്യ പ്രവര്‍ത്തകനാണ്. ഇതുവരെ 630 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 130 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 67789 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 67316പേരും 473 പേര് ആശുപത്രിയിലുമുണ്ട്. 127 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 45905 സാമ്ബിള്‍ പരിശോധനയക്ക് അയച്ചു. 44651 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 5154 സാമ്ബിള്‍ ശേഖരിച്ചു 5082 നെഗറ്റീവ് ആയി. 29 ഹോട്ട്സോപോട്ടുകള്‍ സംസ്ഥാനത്തുണ്ട്. കൊല്ലത്ത് ഒന്ന്, പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്സ്പോട്ട് പുതുതായി വന്നു.
മെയ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതനുസരിച്ച് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് നിയന്ത്രിക്കുന്നവയും അനുവദിക്കുന്നവയും ഇതാണ്:
സ്കൂളുകള്‍, കൊളെജുകള്‍, ട്രയിനിങ് കോച്ചിങ് സെന്റര്‍ പാടില്ല.
ഓണ്‍ലൈന്‍ വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും
നിബന്ധനയോടുകൂടി അനുവദിക്കുന്നവ
ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം, ജലഗതാഗതം ഉള്‍പ്പടെ
സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ. നിന്ന് യാത്ര പാടില്ല
അതാത് ജില്ലയ്ക്കുള്ളില്‍ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമില്ല. കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ളിടത്ത് മാത്രമേ അത് അനുവദിക്കൂ.
അന്തര്‍ ജില്ലാ പൊതുഗതാഗതം അനുവദിക്കില്ല. മറ്റ് യാത്രകള്‍ അനുവദിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയാണ്. ഇതിന് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് മതി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ സമയ പരിധി ബാധകമല്ല
ഇലക്ട്രീഷ്യന്മാര്, മറ്റ് ടെക്നീഷ്യന്മാര് ലൈസന്‍സ് കരുതരണം.
സമീപജില്ലയില്‍ പോകുന്നതിന് പൊലീസിന്റെ അനുമതി വാങ്ങണം.
അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.
ജോലി ആവശ്യങ്ങള്‍ക്കായി ദൂരെ ജില്ലകളില്‍ പോകുന്നവര്‍ പ്രത്യേക യാത്രാ പാസ് ജില്ലാ കലക്ടറില്നിന്നൊ എസ്പിയില്‍നിന്നോ വാങ്ങണം.
കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.
അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ, ലോക്ഡൗണില്‍ ഒറ്റപ്പെട്ടവരും വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതിനും പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തരവാശ്യങ്ങള്ക്കും അന്തര്‍ ജില്ലാ യാത്ര അനുവദിക്കും.
സ്വകാര്യ വാഹനങ്ങള്‍ ടാക്സി ഉള്‍പ്പടെയുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ക്ക് പുറമെ രണ്ട്പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്ക് യാത്ര അനുവദിക്കും.
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്കും. ഇരുചക്രവാഹനങ്ങളില്‍ സാധാരണ ഒരാള്‍, കുടുംബംഗമാണെങ്കില്‍ പിന്‍സീറ്റില്‍ അനുവദിക്കും. ആരോഗ്യ കാരണങ്ങളില്‍ പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും.
വിവിധ സോണുകളിലെ കണ്ടെയ്ന്മെന്റ് സോണിലേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. അടിയന്തര ഘട്ടത്തില്‍ പോകുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം ക്വാറന്റൈന് ഏര്‍പ്പെടണം.
മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തി നടത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.
65 വയസ്സിന് മുകളില്‍ ഉള്ളവര്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം.
വാണിജ്യ സ്ഥാനപങ്ങളും മറ്റ് വ്യാപാര സ്വകാര്യ സ്ഥാപനങ്ങളുടെയും അനുമതി ഇങ്ങനെ:
മാളുകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഷോപ്പിങ് കോംപ്ലക്സുകളില്‍ ഒരു ദിവസം ആകെയുള്ള കടകളുടെ 50 ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം. ഏത് ദിവസം ഏത് കട തുറക്കണം എന്നത് ഷോപ്പിങ് കോംപ്ലക്സിലെ കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയത് തീരുമാനിക്കാം.
ബാര്‍ബര്‍ ഷാപ്പ് ബ്യൂട്ടി പാര്‍ലര്‍ എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം. ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടുപേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കരുത്. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റര്‍ തന്നെ ടവല്‍ കൊണ്ടുവരണം. സമയം മുന്‍ കൂട്ടി നിശ്ചയിക്കണം. ഫോണിള്‍ അപ്പോയിന്മെന്റ് എടുക്കണം.
റസ്റ്റോറന്റുകളിലെ ടേക്ക് എവെ കൗണ്ടറുകളില്‍ ഭക്ഷണ സാധനങ്ങളുടെ വിതരണം രാത്രി ഒമ്ബത് മണിവരെ നടത്താം. 10 മണിവരെ ഒണ്‍ലൈന്‍ ഡെലിവറി അനുവദിക്കും.
ബിവറേജസ് ഔട്ട്ലെറ്റുകള് ഓണ്‍ലൈന്‍ ബുക്കിങ് തയ്യാറാവുന്ന മുറയ്ക്ക് പാഴ്സല്‍ സര്‍വീസിനായി തുറക്കാം.
