റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ പത്തും യു.എ.ഇയില്‍ ആറ് പേരും കൂടി മരിച്ചു. കുവൈറ്രില്‍ 261 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേര്‍ക്കാണ് ഗള്‍ഫില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും, സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്.
ഇരുപത്തിനാല് മണിക്കൂറിനിടെ 2691 പേര്‍ക്കാണ് സൗദിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 62,545 ആയി. ആശുപത്രി വിട്ടവരുടെ എണ്ണം 33,478 കവിഞ്ഞു. മരണസംഖ്യ 339 ആണ്. യു.എ.ഇയില്‍ 26,004 പേരാണ് ആകെ രോഗബാധിതര്‍. ആകെ മരണസംഖ്യ 233 ആയി. കുവൈറ്റ് (17,568), ഖത്തര്‍(37,097), ബഹ്റൈന്‍(7,888), ഒമാന്‍(6,370) എന്നിങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.
ബഹ്റൈനില്‍ രോഗികളില്‍ ഇന്ത്യാക്കാര്‍ മുന്നില്‍
ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പ്രവാസികള്‍ ഏറെ മുന്നില്‍. രാജ്യത്തെ രോഗബാധയുടെ തുടക്കത്തില്‍ സ്വദേശികളിലായിരുന്നു രോഗം കൂടുതല്‍ സ്ഥിരീകരിച്ചത്. എന്നാല്‍, കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവാസികള്‍ക്കിടയില്‍ രോഗബാധ വര്‍ദ്ധിക്കുകയാണ്. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ ഇതുവരെ 3,464 പേരുടെ സമ്ബര്‍ക്ക ശൃംഖല പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 777 ബഹ്റൈനികള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 2,687 ലധികംപേരും പ്രവാസികളാണ്. രോഗം സ്ഥിരീകരിച്ച പ്രവാസികളില്‍ മുമ്ബന്തിയിലുള്ളത് ഇന്ത്യക്കാരാണ്. കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ചവരിലും ഇന്ത്യാക്കാരുടെ എണ്ണം കൂടുതലാണ്.
