പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നാട്ടിലേക്ക് പോകാന്‍ ബസ് ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് നൂറോളം വരുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്.
ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇവരെ വിരട്ടിയോടിച്ചു. തൊഴിലാളികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് പോകാനുള്ള ട്രെയിന്‍ സൗകര്യം തയ്യാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
