യു.ഡി.എഫില്‍ നിന്ന് ആരെയും കിട്ടില്ല, ആ വെള്ളമങ്ങ് വാങ്ങിവച്ചേക്കൂ; ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ എല്‍.ഡി.എഫിന് വേവലാതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ശക്തിയില്‍ സംശയമുള്ളതിനാലാണ് അവര്‍ക്ക് യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുള്ള ധാരണ ഉണ്ടായിരിക്കുന്നത്. . ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അനുഭവം ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് മറ്റ് കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നത്. ആ വെള്ളം അവര്‍ വാങ്ങിവച്ചാല്‍ മതി. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷികളും പോകില്ല. എല്ലാ കക്ഷികളും പരസ്‌പര വിശ്വാസത്തോടെ,​ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയില്‍ ഒരു തരത്തിലുള്ള ആശങ്കയുമില്ല,​ മറിച്ച്‌ ആത്മവിശ്വാസമേയുള്ളൂ.എന്തെല്ലാം പ്രചാരവേലകള്‍ നടത്തിയാലും എല്‍.ഡി.എഫിന് ക്ളച്ച്‌ പിടിക്കാനാകില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *