വയനാട്ടില്‍ ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസുകാരിക്ക് പീഡനം; അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്.

മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സിഐ എം.എം. അബ്ദുല്‍ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *