ഹൃദയാഘാതം: വടകര സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: വടകര പുതുപ്പണം സ്വദേശി ഒളപ്പില്‍ അബ്​ദുല്‍ ഗഫൂര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിരാതനായി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുണ്ട്​. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം സലാലയില്‍ മറവ്​ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യയും രണ്ട് മക്കളുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *