കുവൈത്തില്‍ ഇന്ന്​ കോവിഡ്​ രോഗികളേക്കാള്‍ രോഗമുക്​തര്‍

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്​ച പുതിയ കോവിഡ്​ ബാധിതരേക്കാള്‍ അധികം രോഗമുക്​തര്‍. 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ രോഗികളായപ്പോള്‍ 685 പേര്‍ രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തി നേടിയത്​ 7306 പേരാണ്​.

ഇതുവരെ രാജ്യത്ത്​ 22,575 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചു. 15,097 പേരാണ്​ ചികിത്സയിലുള്ളത്​. 196 പേര്‍ ഗുരുതരാവസ്ഥയിലാണ്​. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 172 ആയി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 180 പേര്‍, അഹ്​മദി ഗവര്‍ണറേറ്റില്‍ 175 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 114 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78 പേര്‍, ജഹ്​റ ഗവര്‍ണറേറ്റില്‍ 61 പേര്‍ എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *