സംസ്​ഥാനത്ത്​ 152 പേര്‍ക്ക്​ കോവിഡ്​; രോഗമുക്​തി നേടിയവര്‍ 81

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ രോഗമുക്തിനേടി, രോഗം വന്നവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 46 പേരും സമ്ബര്‍ക്കം വഴി 8 പേര്‍ക്കും രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ കണക്ക്: ഡല്‍ഹി 15, ബംഗാള്‍ 12, മഹാരാഷ്ട്ര 5. തമിഴ്്‌നാട് 5, കര്‍ണാടകം4, ആന്ധ്രപ്രദേശ്് 3, ഗുജറാത്ത് 1 ഗോവ 1

പോസറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍ക്കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2.

കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തി നിരീക്ഷണത്തിലിരിക്കുമ്ബോള്‍ ക്വാറന്റൈന്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം താനൂര്‍ സ്വദേശിയാണ് ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടന്നത്. മീന്‍ ലോറി ഡ്രൈവറായ ഈ വ്യക്തി ജൂണ്‍ നാലിന് ആന്ധ്രാ പ്രദേശില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയാതെ കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലും മറ്റിടങ്ങളിലും എത്തിയതായിട്ടാണ് വിവരം. ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 75-ാം വാര്‍ഡ് കണ്ടൈന്‍റ്മെന്‍റ് സോണാക്കി മാറ്റി.

ആന്ധ്രാ പ്രദേശില്‍ നിന്നും തിരികെ എത്തിയ വ്യക്തി തിരുവനന്തപുരത്തും പോയതായി വിവരമുണ്ട്. ചുമയും മറ്റും അനുഭവപെട്ടതിനെ തുടര്‍ന്ന് 17 ന് സ്രവ പരിശോധനയും നടത്തിയിരുന്നു.ഇതിന് ശേഷവും ക്വാറന്റൈനില്‍ കഴിയാതെ ശനിയാഴ്ച്ച മല്‍സ്യം കൊണ്ട് പോകാനായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിയിരുന്നു. ഹാര്‍ബറിലെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായും കണ്ടെത്തി. ഞായറാഴ്ച്ച കാന്റീന്‍ തുറക്കാത്തതിനാല്‍ ഓട്ടോയില്‍ പുതിയാപ്പ പാവാങ്ങാട് റോഡിലെ ഒരു ഹോട്ടലിലുമെത്തിയിരുന്നു. രോഗം കണ്ടെത്തിയതോടെ ഹോട്ടല്‍ അടച്ചിടാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *