പൂര്‍ണമായ അക്കാദമിക സ്വാശ്രയത്വം ലക്ഷ്യം

തിരൂര്‍ പൂര്‍ണമായ അക്കാദമിക് ഓട്ടോണമി നല്‍കിക്കൊണ്ട് കേരളത്തിലെ സര്‍വകലാശാലകളെ അവയുടെ സങ്കല്പത്തിനൊത്ത് ഉയര്‍ത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വിദേശസര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുകയല്ല കേരളത്തിലെ കലാശാലകളെ അന്താരാഷ്ട്രസര്‍വകലാശാലകളായി ഉയര്‍ത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മലയാളസര്‍വകലാശാലയില്‍ പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയരത്തില്‍ കാണുമ്പോള്‍ ആ അര്‍ത്ഥത്തില്‍ത്തന്നെ അവ വളരണം. കോഴ്‌സുകളിലല്ല ഗവേഷണപ്രവര്‍ത്തനത്തിലാണ് കലാശാലകള്‍ ഊന്നേണ്ടത്. പുതിയ ആശയങ്ങളെ ഉല്പാദിപ്പിക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനുമുള്ള കേന്ദ്രങ്ങളായി കലാശാലകള്‍ മാറണം. അതിലൂടെ അനന്യമായ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയണം. യൂറോപ്യന്‍ തത്വശാസ്ത്രങ്ങളല്ല, ശ്രീനാരായണദര്‍ശനം പോലുള്ള കേരളീയ ചിന്തകളെ പുരോഗമനപരമായി വളര്‍ത്താനാണ് കലാശാലകള്‍ ശ്രമിക്കേണ്ടത്.
വായന എങ്ങനെയാവണമെന്ന കൃത്യമായ ബോധ്യം സമൂഹത്തിനില്ലെന്ന് മന്ത്രി പറഞ്ഞു. നിഷ്‌കളങ്കവും നിരുപദ്രവവും ഋജുരേഖയിലുള്ളതുമായ വായന സമൂഹത്തെ ഉപഭോക്തൃസംസ്‌കാരത്തിനും കൊളോണിയല്‍ രീതികള്‍ക്കും വശംവദരാക്കും. കൃതികളിലെ ആശയം വാനയക്കാരന്റേതായി മാറും. ഈ സമീപനം ക്രമേണ വായനക്കാരനെ കൊളോണിയല്‍ ഹാങ്ഓവറിലേക്ക് നയിക്കും. കോര്‍പറേറ്റ് – ഉപഭോഗ താല്പര്യങ്ങളിലേക്ക് നയിക്കും. ഇതിനെ ചെറുക്കാന്‍ ഇംഗ്ലീഷിലൂടെ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന കൊളോണിയല്‍ സങ്കല്പം മാറണം. ജനാധിപത്യബോധവും സ്വാതന്ത്ര്യബോധവും വായനയിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. എല്ലാ വിജ്ഞാനമേഖലകളെയും മാതൃഭാഷയിലൂടെ സ്വായത്തമാക്കാന്‍ കഴിയുമെന്ന സന്ദേശമാണ് മലയാളസര്‍വകലാശാല ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രന്ഥശാലകളാണ് യഥാര്‍ത്ഥ സര്‍വകലാശാലകളെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. ലൈബ്രറി എന്ന ഗുരു ഇരുട്ടിനെ ഇല്ലാതാക്കാനും ബഹുസ്വരതയെ നിലനിര്‍ത്താനും സഹായിക്കുമെന്നും ഭാഷ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ചിഹ്നമാണെന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി.
സി. മമ്മുട്ടി എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, അക്കാദമിക് ഡീന്‍ ഡോ. എം. ശ്രീനാഥന്‍, ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, നഗരസഭാ ചെയര്‍മാന്‍ അഡ്വ എസ്. ഗിരീഷ്,

Leave a Reply

Your email address will not be published. Required fields are marked *