കെല്‍സ നിയമപാഠം ക്വിസ് മത്സരം

മലപ്പുറം: സംസ്ഥാന നിയമ സേവന അതോരിറ്റി (കെല്‍സ)യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കേരള സിലബസിലുള്ള പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നാല് തലങ്ങളിലായി ക്വിസ് മത്സരം നടത്തും. സ്‌കൂള്‍ – താലൂക്ക് – ജില്ലാ-സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരങ്ങള്‍. കെല്‍സയുടെ പ്രസിദ്ധീകരണമായ ‘ലെസന്‍സ് ഇന്‍ ലോ’യിലുള്ള ആക്റ്റുകളും നിയമങ്ങളും കൂടാതെ സമകാലിക കാര്യങ്ങളും പൊതു നിയമാവബോധവും ആസ്പദമാക്കിയാണ് മത്സരം നടത്തുക. സ്‌കൂള്‍തല മത്സരം ഒക്‌റ്റോബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 12 വരെ നടക്കും. പങ്കെടുക്കുന്നവരുടെ വിവരം സ്‌കൂള്‍ അധികൃതര്‍ സെപ്റ്റംബര്‍ 20നകം അതത് താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണം. കൊണ്ടോട്ടി ലീഗല്‍ സര്‍വീസ് അതോറിറ്റി രൂപവത്കരിച്ചിട്ടില്ലാത്തതിനാല്‍ കൊണ്ടോട്ടി താലൂക്കിലുള്ള സ്‌കൂളുകള്‍ കൊണ്ടോട്ടി താലൂക്ക് രൂപീകരിക്കുന്നതിന് മുമ്പ് ഏത് താലൂക്കിലാണോ സ്ഥിതി ചെയ്തിരുന്നത് ആ താലൂക്കിലെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെടണം.
താലൂക്ക്തല മത്സരം നവംബര്‍ അഞ്ചിന് നടക്കും. താലൂക്ക്തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ /ടീമിന്റെ പേര് ഒക്‌ടോബര്‍ 22നകം താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
ജില്ലാതല മത്സരത്തിലേക്ക് താലൂക്ക് തല മത്സരത്തില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടുന്ന രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരം ഡിസംബര്‍ മൂന്നിന് നടക്കും. ജില്ലാതല മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു ടീമിനെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കും. സംസ്ഥാനതല മത്സരം ജനുവരി ആദ്യവാരമോ രണ്ടാംവാരമോ നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ യഥാക്രമം അഞ്ച്, മൂന്ന് ഗ്രേസ് മാര്‍ക്ക് നല്‍കും. കൂടാതെ ഒന്നാം സ്ഥാനം നേടുന്ന ടീമിന് കെല്‍സയുടെ റോളിങ് ട്രോഫിയും നല്‍കും. ‘ലെസന്‍സ് ഇന്‍ ലോ’ യെന്ന പുസ്തകം സലഹമെ.ിശര.ശി ല്‍ ലഭിക്കും. കെല്‍സയുടെ താലൂക്ക്തല നമ്പറുകള്‍ താഴെ കൊടുക്കുന്നു. ഏറനാട് 9946395589 (ജില്ലാ കോടതി, മഞ്ചേരി), നിലമ്പൂര്‍ 9567776445 (മജിസ്‌ട്രേറ്റ് കോടതി നിലമ്പൂര്‍), പെരിന്തല്‍മണ്ണ 8606052750 (മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി, പെരിന്തല്‍മണ്ണ), തിരൂര്‍ 9497159998 (എം.എ.സി.ടി കോടതി തിരൂര്‍), തിരൂരങ്ങാടി 9495179908 (മുന്‍സിഫ് കോടതി പരപ്പനങ്ങാടി), പൊന്നാനി 9946072688 (മുന്‍സിഫ് കോടതി പൊന്നാനി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 9846374486.

Leave a Reply

Your email address will not be published. Required fields are marked *