ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ താരിഫുകള്‍ പ്രഖ്യാപിച്ചു. മികച്ച വാഗ്ദാനങ്ങളാണ് താരിഫിലുള്ളത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് മുഖ്യ ആകര്‍ഷണമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി. ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജുണ്ടാവില്ല. ദീപാവലി പോലുള്ള ഉത്സവ ദിനങ്ങളില്‍ എസ് എം എസുകള്‍ക്ക് അധിക തുക ഈടാക്കില്ല. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും കുറഞ്ഞ നിരക്കാണുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ജിയോ പ്ലാനുകള്‍. റിലയന്‍സ് ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി താരിഫുകള്‍ പ്രഖ്യാപിച്ചത്. ഒരു ജി ബിക്ക് 50 രൂപ നിരക്കിലുള്ള ഡാറ്റാ ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കീമുകളുമുണ്ടാവും. ഇന്ത്യയില്‍ 70 ശതമാനം കവറേജ് റിലയന്‍സ് ജിയോയ്ക്കുണ്ട്. 90000 ടവറുകള്‍ നെറ്റ്‌വര്‍ക്ക് കാര്യക്ഷമമാക്കുന്നു. ഒന്നരമാസത്തിനകം വിപണയില്‍ ഔദ്യോഗികമായെത്തും.
15 മിനുട്ടിനകം കണക്ഷന്‍ ലഭ്യമാക്കും ഈ വര്‍ഷം സൗജന്യ സേവനവും നല്കുമെന്ന് മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്.
