തീവണ്ടികള്‍ വൈകിയോടുന്നു

കൊച്ചി: കറുകുറ്റി അപകടത്തിന് പിന്നാലെ വേഗനിയന്ത്രണമേര്‍പ്പെടുത്തിയതോടെ വ്യാഴാഴ്ചയും ട്രയിനുകള്‍ വൈകിയോടുകയാണ്. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. മുംബൈ-കന്യാകുമാരി ജയന്തി ജനത ഒന്നരമണിക്കൂര്‍ വൈകി. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളില്‍ ഒരു മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് കൃത്യ സമയത്തെത്തി. എറണാകുളം-തിരുവനന്തപുരം വഞ്ചിനാടും ഒരു മണിക്കൂറോളം വൈകി. ചെന്നൈ- തിരുവനന്തപുരം മെയില്‍ ഒരു മണിക്കൂര്‍ വൈകി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി 40 മിനുട്ട് വൈകി 8.45നാണ് തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. വേണാട് എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകിയാണ് എറണാകുളത്തെത്തിയത്. മംഗലാപുരം-നാഗര്‍കോവില്‍ എക്‌സ്പ്രസും അരമണിക്കൂര്‍ വൈകി.

Leave a Reply

Your email address will not be published. Required fields are marked *