തിരുവനന്തപുരം: മലയാള സിനിമല ലോകത്തു നിന്നും മറ്റൊരു വിവാഹ മോചനത്തിന്റെ വാര്‍ത്ത കൂടി. നടി ശാന്തി കൃഷ്ണ രണ്ടാം വിവാഹ ബന്ധവും അറുത്തുമാറ്റിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ നിലവിലെ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്. ഇരുവരും കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.
അമേരിക്കന്‍ വ്യവസായി ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്ബാണ് വിവാഹിതരായത്. ബന്ധം വേര്‍പെടുത്താന്‍ ഇരുവരും സംയുക്തമായി തീരുമാനിച്ചതായാണ് അറിയുന്നത്. വിവാഹമോചിതയായ നിലയില്‍ ഇനി വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് ശാന്തി കൃഷ്ണ. നടന് ശ്രീനാഥിനെയാണ് ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തിരുന്നത്. ശാന്തികൃഷ്ണ മലയാളത്തിലെ മുന്‍നിര നടിയായി തിളങ്ങി നിന്ന വേളയിലായിരുന്നു ഇവരുടെ വിവാഹം. മലയാളം മുഴവന്‍ ശ്രദ്ധിച്ചതായിരുന്നു ആ താര വിവാഹം. നടന് ശ്രീനാഥിനെ വിവാഹം ചെയ്തതോടെ ശാന്തി കൃഷ്ണ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു.
എന്നാല്‍ അധികം വൈകാതെ ഇവര്‍ വിവാഹമോചിതരായി. തുടര്‍ന്ന് ശാന്തികൃഷ്ണ വീണ്ടും അഭിനയ രംഗത്തെത്തി. പിന്നീടായിരുന്നു 1998 ല്‍ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹത്തിന് ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരില്‍ തീര്‍ത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി. കൈരളി ടിവിയിലെ ജെബി ജംഗ്ഷന് എന്ന സെലിബ്രറ്റിചാറ്റ് ഷോയിലൂടെയാണ് ഏറെ കാലത്തിന് ശേഷം ശാന്തികൃഷ്ണയെ വീണ്ടും മലയാളി പ്രേക്ഷകര്‍ കണ്ടത്.
ശാന്തികൃഷ്ണയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഈ പരിപാടിയുടെ പരസ്യദതാക്കള്. ആ ബന്ധത്തിലാണ് ശാന്തി ജെബി ജംഗ്ഷനിലെത്തിയത്. അന്ന് ഒരേ സമയം അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം വന്നാല്‍ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് നൃത്തമെന്നാണ് ശാന്തികൃഷ്ണ മറുപടി പറഞ്ഞത്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നതിനെക്കുറിച്ച് ഒരു സൂചനയും ശാന്തി കൃഷ്ണ നല്‍കിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്കകം മിനിസ്ക്രീനിലൂടെ ശാന്തികൃഷ്ണ തിരിച്ചു വരുന്നുവെന്ന വാര്‍ത്തയും ഉയര്‍ന്നിരുന്നു. അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് വിവാഹമോചനത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത് എന്നാണ് സിനിമ രംഗത്തെ ഗോസിപ്പ്.
അതിനിടെ ശാന്തികൃഷ്ണയുടെ ആദ്യവിവാഹത്തിലെ ഭര്‍ത്താവായിരുന്നു ശ്രീനാഥ് ആത്മഹത്യ ചെയ്ത സംഭവവും മലയാളം സിനിമാലോകം കണ്ടു. ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ഈ മരണത്തില്‍ ദുരൂഹത ആരോപിച്ച് ശ്രീനാഥിന്റെ ബന്ധുക്കള്‍ അന്ന് രംഗത്തുവന്നിരുന്നു. ഈ മരണത്തിന്റെ കാരണം ഇപ്പോഴും കടംകഥയായി തുടരുന്നതിന് ഇടെയാണ് ശാന്തികൃഷ്ണ വിവാഹ മോചിതയാകുന്ന വാര്‍ത്ത പുറത്തുവന്നത്.
1980 ല്‍ ഭരതന് സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ശാന്തി കൃഷ്ണയ്ക്ക് 1994 ല്‍ അഭിനയിച്ച ചകോരം എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1997 ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനത്തിലിറങ്ങിയ കല്യാണ ഉണ്ണികള്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്നടി ശാന്തികൃഷ്ണ രണ്ടാം ഭര്‍ത്താവിനെയും ഉപേക്ഷിച്ചു; അമേരിക്കയിലെ ബിസിനസുകാരനുമായുള്ള ബന്ധം പിരിഞ്ഞത് പരസ്പ്പര സമ്മതപ്രകാരം; ആദ്യ ഭര്‍ത്താവ് ശ്രീനാഥിന്റെ ആത്മഹത്യ ഇപ്പോഴും കടംകഥയായി തുടരുന്നു..
