സര്‍ക്കാരിന്റെ ഇടപെടല്‍ വില കുറയ്ക്കാന്‍ സഹായിക്കും

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതു വിപണിയിലെ സാധനവില കുറച്ച് ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. സപ്ലൈകോയുടെ ഓണംബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു. എല്ലാ സാധനവും ഇത്തരം ഫെയറിലൂടെ നല്‍കുക എന്നതിലുപരി ലഭ്യമായവ ന്യായവിലയ്ക്ക് നല്‍കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. ഇതിലൂടെ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്താനാവും. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ഈ നടപടി ഫലപ്രദമായി നിരീക്ഷിക്കുന്നുണ്ട്. കൃത്രിമ വിലക്കയറ്റം തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യവില്‍പ്പന നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസര്‍ റ്റി.റ്റി രഞ്ജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *