ഓണത്തിന് കൂടുതല്‍ അവശ്യസാധനങ്ങളുമായി സൈപ്ലകോ

തൃശ്ശൂര്‍: ഓണംബക്രീദ് ആഘോഷങ്ങള്‍ക്ക് ആശ്വാസ പൊലിമയുമായി സപ്ലൈകോയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളടക്കം നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളുമായി സപ്ലൈകോയുടെ ഓണം ബക്രീദ് ജില്ല ഫെയര്‍ ശക്തന്‍ നഗര്‍ മൈതാനത്തെ കൊക്കാല ഗ്രൗണ്ടില്‍ തുടങ്ങി. മൂന്ന്തരം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന്പരിപ്പ്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, മല്ലി എന്നിവയാണ് സബ്‌സിഡി നിരക്കില്‍ ജില്ലാ ഫെയറില്‍ നിന്നും ലഭിക്കുക. കാര്‍ഡ് ഒന്നിന് ഓരോ കിലോ തോതിലാണ് വിതരണം. കാര്‍ഡില്ലാത്തവര്‍ക്ക് സബ്‌സിഡിയില്ലാതെ ന്യായവിലയ്ക്കും സാധനങ്ങള്‍ വാങ്ങാം. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ രീതിയില്‍ ആവശ്യക്കാരന് ഇഷ്ടമുളള സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും വിധത്തിലാണ് ഫെയര്‍ ഒരുക്കിയിട്ടുളളത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ സ്‌റ്റേഷനറി ഉള്‍പ്പെടെ സാമഗ്രികള്‍ മേളയില്‍ ലഭിക്കും. പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ഏത്തക്ക, പഴംപച്ചക്കറികള്‍ എന്നിവ ലഭിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സറ്റാളും ജില്ലാമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 13 നാണ് മേളയുടെ സമാപനം. കൊക്കാല ഗ്രൗണ്ടില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. മുന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ ആദ്യ വില്‍പ്പന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സന്തോഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ എ. സലീം സ്വാഗതവും ജൂനിയര്‍ മാനേജര്‍ സി.വി. സോജന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *