ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍ ഉള്‍പ്പെടെയുളള എല്ലാ ഐ.ടി സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. സാങ്കേതിക സമിതിയില്‍ പ്രൊഫ.ജി.ജയശങ്കര്‍ ചെയര്‍മാനും ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍സാദത്ത് കണ്‍വീനറുമാണ്. സ്വതന്ത്ര സോഫ്ടുവെയറുകളുടെ ഉപയോഗം ഉറപ്പാക്കല്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ഇവേസ്റ്റ് ഫലപ്രദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുക, റേറ്റ് കോണ്‍ട്രാക്ട് മാതൃകയില്‍ പൊതുമാനദണ്ഡങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങള്‍ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങളാണ്. പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതുവരെ ലഭിക്കുന്ന പ്രൊപ്പോസലുകള്‍ കമ്മിറ്റി പ്രത്യേകമായി പരിശോധിക്കും. സാങ്കേതിക സമിതിയുടെ ആദ്യയോഗം സെപ്റ്റംബര്‍ അഞ്ചിന് നടക്കും. ഉത്തരവ് www.e-du-c-a-tion.k-er-a-l-a.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *