നഗ്‌നതാ പ്രദര്‍ശനം: ശ്രീജിത് രവി കസ്റ്റഡിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍നിന്നും, വൈകിട്ട് ഏഴോടെ സ്‌റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കില്‍ വനിതാ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ വന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്‌റ്റേഷനിലേക്കു വിളിപ്പിച്ച് പോലീസ് ഭീഷണിപ്പെടുത്തുകയും ഭാവി ഇല്ലാതാകുമെന്നും കേസ് പിന്‍വലിക്കുന്നതാണ് നല്ലതെന്നും പറയുകയും ചെയ്തതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.സിനിമാനടന്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാന്‍ നിന്നാല്‍ ഭാവി ഇല്ലാതാകുമെന്നും പോലീസുകാര്‍ കുട്ടികളോടു പറഞ്ഞുവെന്നും വീട്ടുകാര്‍ വ്യക്തമാക്കി. ഈ സമയത്ത് വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *