ഇ.ഡി ആര്‍ക്ക്​ വേണ്ടിയാണ്​ ചാടിയിറങ്ങിയതെന്ന്​ അറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്​ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്​ബിക്കെതിരായ നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ ജനം മുഖവിലക്കെടുക്കാത്തത്​ കൊണ്ടാണ്​ ഇ.ഡി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഇ.ഡിയെ ഉപയോഗിച്ച്‌​ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ്​ ശ്രമം​. കിഫ്​ബിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്​. അതിരു കവിഞ്ഞ വ്യഗ്രതയാണ്​ കിഫ്​ബിക്കെതി​രായ അന്വേഷണത്തില്‍ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത ഉദ്യോഗസ്ഥരോട്​ മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ​തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ സമയത്ത്​ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്​ മുന്നില്‍ വിളക്ക്​ പിടിച്ചത്​ ആരായിരുന്നുവെന്ന്​ എല്ലാവര്‍ക്കുമറിയാം. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ മറവി രോഗം വന്നിട്ടില്ലെന്നാണ്​ വിചാരിക്കുന്നത്​. സംസ്ഥാനത്തിന്‍റെ വികസനത്തിന്​ എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവിന്‍റെറ പാര്‍ട്ടി കിഫ്​ബിയുടെ കാര്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്​. എന്നാല്‍, കിഫ്​ബി പദ്ധതി സ്വന്തം മണ്ഡലത്തില്‍ വേ​െ​​ണ്ടന്ന്​ ഒരിക്കല്‍ പോലും പ്രതിപക്ഷ നേതാവ്​ പറഞ്ഞിട്ടില്ല.

സ്വര്‍ണക്കടത്ത്​ കേസിന്‍റെ സമയത്ത്​ എന്തെല്ലാം ആരോപണങ്ങളാണ്​ ഉയര്‍ന്നത്​. എന്നാല്‍, സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരാളെ പോലും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച റെക്കോര്‍ഡ്​ പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *