തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ ഉയര്‍ന്ന ഐഫോണ്‍ വിവാദത്തില്‍ നിയമപരമായ അന്വേഷണം നടക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരോപണം വലുതാണെന്നും കാനം പറഞ്ഞു.
ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം വലുതാണ്. നിയമപരമായ അന്വേഷണം നടക്കട്ടെ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐ ആണെന്നും കാനം വ്യക്തമാക്കി.
അതേസമയം, ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വാങ്ങിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
