തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്‌ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്‌ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഐ ഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തുകയായിരുന്നു. ഫോണില്‍ നിന്ന് യൂണിടാക്ക് ഉടമയെ വിനോദിനി വിളിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
