സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്ന് പറയുന്നത് കള്ളം തന്‍റെ കൈയ്യിലുള്ളത് താന്‍ പണം കൊടുത്ത് വാങ്ങിയ ഫോണ്‍ ആണെന്നും സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍.
സന്തോഷ് ഈപ്പനുമായി താന്‍ ഒരിക്കല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല. കസ്റ്റംസിന്‍റെ കഥയാകെ കെട്ടിച്ചമച്ചതാണെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.
സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ ഫോണ്‍ ആണ് വിനോദിനി ബാലകൃഷ്ണന്‍റെ കയ്യിലുള്ളതെന്ന കസ്റ്റംസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോടാണ് വിനോദിനി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
