കല്‍പകഞ്ചേരി: 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് ആദ്യ ഭാര്യയുടെ മകളെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. കല്‍പകഞ്ചേരി സിഐ എംബി റിയാസ് രാജയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി. കല്‍പകഞ്ചേരി സിഐ എംബി റിയാസ് രാജയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
