ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. കോന്നിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്.
പുറമെ കഴക്കൂട്ടത്ത് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍െറ പേരിനൊപ്പവും സുരേന്ദ്രനുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് നില്ക്കുന്ന സുരേഷ് ഗോപി തൃശൂരില്‍ നില്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇ. ശ്രീധരനാണ് പാലക്കാട് ഒന്നാമത്തെ പരിഗണന. പാലക്കാട് ചില നീക്കുപോക്കുകള്‍ക്ക് ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മറ്റൊരു മുന്നണിയില്‍നിന്ന് എത്തുന്ന ആളെ അവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ശ്രീധരന് തൃശൂരിലേക്കോ പൊന്നാനിയിലേക്കോ മാറാനും സാധ്യതയുണ്ട്.
നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് ഒന്നാമത്. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷ്, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്, അരുവിക്കരയില്‍ സി. ശിവന്‍കുട്ടി എന്നിവര്‍ ഏറക്കുറെ ഉറപ്പിച്ച മട്ടാണ്.
