റഫാല്‍ കമ്ബനി ഉടമ ഒലിവര്‍ ദസോള്‍ട്ട് ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്ബനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസോ ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു. 69 വയസായിരുന്നു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും മരണപ്പെട്ടു.

അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസോയുടെ മകനാണ് ഒലിവിയര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസോയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഒലിവിയര്‍ ദസോ ഫ്രാന്‍സിനെ സ്നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം രാജ്യത്തിന് നഷ്‌ടമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരനായ വ്യവസായി സെര്‍ജ് ദസോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസോ.

Leave a Reply

Your email address will not be published. Required fields are marked *