മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശി വേണുഗാനന്‍ ആണ് അറസ്റ്റിലയാത്.
കോട്ടയ്ക്കലില്‍ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്ന പ്രതി മലപ്പുറം സ്വദേശി നെച്ചികുന്നത്ത് വേണുഗാനനാണ് കോട്ടക്കല്‍ പൊലീസിന്‍റെ പിടിയിലായത്. സ്ഥിര മോഷ്ടാവായിരുന്ന പ്രതി 2002 ല്‍ നടന്ന ഒരു കൊലപാതകത്തില്‍ ഒമ്ബത് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ ശേഷം, മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയുമാണ് പ്രതിയുടെ പതിവ് രീതി.പണം മോഷ്ടിക്കുന്നതിനൊപ്പം കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക്ക് പ്രതി മോഷ്ടിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയായിരുന്നു.
മൊബൈല്‍ നമ്ബര്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മഫ്തിയിലെത്തിയ പോലിസ് സംഘം കോട്ടയ്ക്കലിലെ ബാര്‍ ഹോട്ടലില്‍ നിന്നും പ്രതിയെ പിടികൂടിയത്.
പ്രതി വിവിധ ഇടങ്ങളില്‍ നിന്നായി മോഷ്ടിച്ച ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പോലിസ് കണ്ടെടുത്തിട്ടുണ്ട്.
പരാതി ലഭിച്ച കോട്ടയ്ക്കലിലെ മൂന്ന് മോഷണങ്ങളിലെ പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുകയുള്ളെന്ന് കോട്ടയ്ക്കല്‍ സി.ഐ സുജിത്ത് പറഞ്ഞു.
കൂട്ടുപ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍്റ് ചെയ്തു.
