റാന്നി: നാട്ടിന്‍പുറങ്ങളില്‍ ചക്കയാണ് ഇപ്പോള്‍ താരം. ഒരുകാലത്ത് ഗ്രാമീണമേഖലകളില്‍ പാവപ്പെട്ടവരുടെ വിശപ്പടക്കിയിരുന്ന ചക്കകള്‍ ഇപ്പോള്‍ അതിര്‍ത്തി കടക്കുകയാണ്. ദിേനന നൂറകണക്കിന് ടണ്‍ ചക്കയാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുന്നത്. ഈ സീസണ് കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിറലോഡുമായി ചക്കവണ്ടികള്‍ ഓടാന്‍ തുടങ്ങിയത് ഇപ്പോഴും തുടരുന്നു.
മലയോര മേഖലയായ റാന്നി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ചക്ക വാങ്ങുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചെറുകിട കച്ചവടക്കാര്‍ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കക്ക് മൊത്തത്തില്‍ വില ഉറപ്പിച്ച് വാങ്ങും.
ഇവര്‍തന്നെ പ്ലാവില്‍ കയറി നിലത്തു വീഴാതെ ചാക്കിലേക്ക് ചക്കകള്‍ അടര്‍ത്തി ഇടും. ഒരു ചക്കക്ക് ഇപ്പോള്‍ 30 രൂപയാണ് ഉടമക്ക് കൊടുക്കുന്നത്. ചെറുതും വലുതുമായ എല്ലാ ചക്കകള്‍ക്കും ഒരുവിലയാണ്.
രണ്ടുവര്‍ഷം മുമ്ബ് ഒരുചക്കക്ക് 100 രൂപ ഉണ്ടായിരുന്നു. ചക്കക്കച്ചവടത്തിലും ഇടനിലക്കാരുടെ ചൂഷണമാെണന്നാണ് പറയുന്നത്. ഒരു ടണ്‍ ചക്ക കൊടുത്താല്‍ 18,000 രൂപ വരെ ഉണ്ടായിരുന്ന സമയത്ത് ഉടമസ്ഥര്‍ക്ക് 100 രൂപ കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുടണ്ണിന് 7000 രൂപ മാത്രമാണ് ഉള്ളത് അതിനാലാണ് ചക്ക വില 30ആയി കുറഞ്ഞതത്രെ.
റാന്നിയിലും സമീപപ്രദേശങ്ങളില്‍നിന്നും ശേഖരിക്കുന്ന ചക്കകള്‍ കൂടുതലായും എരുമേലിയിലാണ് ചെറുകിട കച്ചവടക്കാര്‍ കൊടുക്കുന്നത്. അവിടുന്ന് മൊത്തക്കച്ചവടക്കാര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ എത്തിക്കും. ചക്കയില്‍നിന്ന് ബിസ്കറ്റ്, ബേബിഫുഡ് തുടങ്ങിയ ഉല്പന്നങ്ങളാണ് നിര്‍മിക്കുന്നത്. കാലാവസ്ഥവ്യതിയാനം കാരണം ഇത്തവണ ചക്ക കുറവാണ്.
