മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. തര്‍ക്കം തുടരുന്ന പേരാമ്ബ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട് നടത്തും. പേരാമ്ബ്ര സീറ്റ് ലീഗിന് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.
കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഇത്തവണ ലീഗിന് നല്‍കിയത്. ഇവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പി.എം.എ സലാമിന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.എ.മജീദിന് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശനിയാഴ്ച തിരൂരങ്ങാടിയില്‍നിന്നുള്ളവര്‍ പാണക്കാട് എത്തി നേതാക്കളെ കാണുകയും പി.എം.എ. സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
