സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായിരിക്കുന്നു. ഗ്രാം വില 15 രൂപ കുറഞ്ഞ് 4190 രൂപയില്‍ എത്തിയിരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു ഉണ്ടായത്. 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില. രണ്ടു ദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വില ഏതാനും ആഴ്ചകളായി ചാഞ്ചാട്ടത്തിലാണ് ഉള്ളത്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞുമാണ് വില രേഖപ്പെടുത്തിയത്.

സ്വര്‍ണം വരുംദിവസങ്ങളിലും സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *