പൗരത്വ നിയമത്തില്‍ രാഹുലിന്റെ നിലപാട്

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി എം.പി. വ്യക്തമാക്കി. കേരളത്തിലും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പിലാക്കില്ല.ഇക്കാര്യത്തില്‍ ആസാമിലും കേരളത്തിലും ഒരാളും ഭയപ്പെടേണ്ടതില്ല. കേന്ദ്ര കരിനിയമങ്ങള്‍ക്കെതിരെ ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമവും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കില്ല.ഐക്യ മുന്നണി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ന്യായ് പദ്ധതി കേരളത്തിലെ സമ്പദ്ഘടനയില്‍ വിപ്ലവം സൃഷ്ടിക്കും. ഇന്ധനമില്ലാതെ വാഹനമോടിക്കാനാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.വേണുഗോപാല്‍,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളില്‍ രാഹുല്‍ നടത്തിയ റോഡ്‌ഷോയിലും തെരഞ്ഞെടുപ്പു യോഗങ്ങളിലും വന്‍ജനാവലിയാണ് ഒത്തുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *