തൃശൂര്‍:ചേര്‍പ്പ് കരുവന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ സ്വദേശി പോക്കാടന് വീട്ടില്‍ ഗ്ലാഡ് വിനാണ് പരിക്കേറ്റത്. ഇന്നലെ കരുവന്നൂര്‍ ചെറിയ പാലത്താണ് സംഭവം. ബൈക്കുകളിലെത്തിയ നാലംഗസംഘം ബസ് തടഞ്ഞുനിര്‍ത്തിയാണ് ജീവനക്കാരനെ ആക്രമിച്ചത്. കയ്യിലിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗ്ളാഡ് വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.
