സി​ദ്ദി​ഖ് കാ​പ്പ​നെ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​റി​ന്‍റെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കാ​പ്പ​നെ ഡ​ല്‍​ഹി എ​യിം​സി​ലേ​ക്കോ ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. യു​പി സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​താ​യി വ്യ​ക്ത​മാ​യ​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കാ​പ്പ​ന് ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​തി​ര്‍​ത്തു.

സി​ദ്ദി​ഖ് കാ​പ്പ​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നും ഹ​ത്രാ​സി​ലേ​ക്ക് അ​ദ്ദേ​ഹം പോ​യ​ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നാ​ണെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധി​ത സം​ഘ​ട​ന​യാ​ണോ എ​ന്നാ​ണ് ഇ​തി​ന് മ​റു​പ​ടി​യാ​യി കോ​ട​തി ചോ​ദി​ച്ച​ത്.

കാ​പ്പ​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ മ​ഥു​ര​യി​ല്‍ ഉ​റ​പ്പാ​ക്കാ​മെ​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ലെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ മ​റു​പ​ടി​യാ​യി വാ​ദി​ച്ചു. എ​ന്നാ​ല്‍ ചി​കി​ത്സ ന​ല്‍​കി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം കാ​പ്പ​നെ മ​ഥു​ര​യി​ലെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്നും ഇ​പ്പോ​ള്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *