ആശ്വാസകരമായ തീരുമാനം: സുപ്രിംകോടതി വിധിയെ സ്വാഗതംചെയ്ത് സിദ്ധീഖ് കാപ്പന്റെ ഭാര്യ

മലപ്പുറം: സുപ്രിംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസകരമായ വിധിയാണെന്ന് സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന. ജാമ്യം കൂടി പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന് നല്ല ചികിത്സ ലഭിക്കാനുള്ള മികച്ച നടപടിയാണ് സുപ്രിംകോടതി സ്വീകരിച്ചതെന്നും റൈഹാന പറഞ്ഞു.

സഹായിച്ച, കൂടെനിന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധി, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍, മതസംഘടനകള്‍, നാട്ടുകാര്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു.

എന്റെ കൂടെ സത്യമുണ്ട്. സിദ്ധീഖിനെക്കുറിച്ച്‌ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അത് സുഹൃത്തുക്കള്‍ക്ക് അറിയാം. അറിയാത്തവര്‍ പലതും പറയും. അതൊന്നും വിലയ്‌ക്കെടുക്കേണ്ടെന്നും റൈഹന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *