ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല.

കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുകൊണ്ട് നേരത്തെ എടുക്കുന്നതിന് വേണ്ടി തിരക്കു കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *