കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാതൃക; നരേന്ദ്ര മോഡി

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് വാക്സിനേഷനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്സിന് പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച ആരോഗ്യപ്രവര്ത്തകര് മാതൃകയാണെന്നും പ്രത്യേകിച്ച്‌ നഴ്സുമാര്, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര് അഭിനന്ദനം അര്ഹിക്കുന്നുവെന്നും മോഡി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല് കുറയ്ക്കുന്നത് പ്രധാനമാണെന്നും മോഡി കൂട്ടിച്ചേര്ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.

കേന്ദ്രസര്ക്കാരില്നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിന് മുഴുവന് ഉപയോഗിച്ചു. ഓരോ വാക്സിന് വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടര് എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല് ഈ അധിക ഡോസ് കൂടി ആളുകള്ക്ക് നല്കാന് സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള് 74,26,164 ഡോസ് ഉപയോഗിക്കാന് സാധിച്ചതെന്ന് മുഖ്യമന്ത്രി ട്വീറ്റില് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *