രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് സംബന്ധിച്ച്‌ തീരുമാനമായത്. നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. മുന്നണിയിലെ മറ്റു കക്ഷികളുമായി സിപിഎം വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.

ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *