കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണം ; കേന്ദ്രത്തിനോട് ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി . വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമാക്കണം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

വാക്‌സിന്‍ വിതരണത്തില്‍ കര്‍മ്മ പദ്ധതി വേണമെന്നും, പൊലീസ് സഹായം ഉറപ്പാക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. വാക്സിന് വേണ്ടിയുള്ള പരക്കംപാച്ചില്‍ സ്ഥിതി രൂക്ഷമാക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *