കൊണ്ടോട്ടി: സംവരണ അട്ടിമറിക്കെതിരെ ‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ ഡോ. കെ.എസ് മാധവനെതിരായ കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടികള്‍ പിന്‍വലിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു.
സര്‍വകലാശാലകള്‍ സംവരണ തത്വം അട്ടിമറിക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്ന് ലേഖനമെഴുതിയതിനാണ് കെ.എസ്. മാധവനെതിരെ നടപടിക്ക് കാലിക്കറ്റ് സര്‍വകലാശാല നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇപ്പോഴത്തെ കോടതി വിധി കെ.എസ് മാധവന്‍ പറഞ്ഞത് ശരിയാണെന്ന് ന്യായീകരിക്കുന്നതാണെന്ന് എം.എല്‍.എ പറഞ്ഞു.
സുപ്രീംകോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദാക്കാനും തയാറാവണമെന്നും ടി.വി ഇബ്രാഹം പറഞ്ഞു.
