അപകടകാരികളായ കൊലപാതകികള്‍-1ടെഡ് കെസിന്‍സ്‌കി

ലോകത്തിലെ ഏറ്റവും അപകടകാരിയായ കൊലപാതകി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേയുള്ളൂ-ടെഡ് കെസിന്‍സ്‌കി.
അമേരിക്കക്കാനായ ഈ തീവ്രവാദി അരാജകജീവിതത്തിലൂടെ ആ രാജ്യത്തിന് വലിയ തലവേദന സൃഷ്ടിച്ച കൊലയാളിയാണ്.ഏറെ ബുദ്ധിമാനായിരുന്ന ഇയാള്‍ ാഗരികതക്കും ആധുനികതക്കും എതിരായിരുന്നു.അധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ബോംബെറിഞ്ഞ് നാശം വിതക്കുന്നതായിരുന്നു ശൈലി. യുനബോംബര്‍ എന്ന അപരനാമത്തിലാണ് ഇയാള്‍ അമേരിക്കയില്‍ അറിയപ്പെട്ടിരുന്നത്.
1942 ല്‍ ജനിച്ച ടെഡ് കാലിഫോര്‍ണിയ യുനിവേഴ്്‌സറ്റിയില്‍ ഗണിത വിഭാഗം പ്രൊഫസറായിരുന്നു.നഗരത്തെ ഇഷ്ടപ്പെടാതിരുന്ന ഇയാള്‍ ജോലി രാജിവെച്ച് ഗ്രാമത്തില്‍ ജീവിതമാക്കി. അവിടെയിരുന്ന നാഗരികതക്ക് നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു.ആധുനിക സാങ്കേതിക വിദ്യയെ പ്രോല്‍സാഹിപ്പിക്കുന്ന കമ്പനികള്‍,കോളേജുകള്‍ എന്നിവക്കും ആ മേഖലയിലെ വ്യക്തികള്‍ക്കും നേരെയായിരുന്നു ആക്രമണം. ചെറിയ ബോംബുകളുണ്ടാക്കി തപാലില്‍ അയച്ചായിരുന്നു ആക്രമണങ്ങള്‍ ഏറെയും. 1978 നും 95 നും ഇടയില്‍ ഇയാള്‍ നടത്തിയ ബോംബ് ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.1995 ല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *