ഭ​ര്‍​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്നു; കോ​ള​ജ് പ്രൊ​ഫ​സ​ര്‍ അ​റ​സ്റ്റി​ല്‍

ഭോ​പ്പാ​ല്‍: ഡോ​ക്ട​റാ​യ ഭ​ര്‍​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ല്‍ കോ​ള​ജ് പ്രൊ​ഫ​സ​റാ​യ ഭാ​ര്യ അ​റ​സ്റ്റി​ല്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ര്‍​പു​രി​ലാ​ണ് സം​ഭ​വം.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് ഡോ. ​നീ​ര​ജ് പ​ഥ​ക്കി​നെ(65) ഭാ​ര്യ മ​മ​ത പ​ഥ​ക്(63) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍ ഛത്ത​ര്‍​പു​ര്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​ണ്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

ഏ​പ്രി​ല്‍ 29നാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി​യ​തി​നു ശേ​ഷം വൈ​ദ്യു​ത വ​യ​റു​ക​ള്‍ കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​പ്പി​ച്ചാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ഏ​റെ നാ​ളാ​യി ഭ​ര്‍​ത്താ​വ് അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഏ​പ്രി​ല്‍ 30 ന് ​രാ​വി​ലെ താ​നും മ​ക​നും സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഝാ​ന്‍​സി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​യെ​ന്നും തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ച്‌ ര​ണ്ടു​ദി​വ​സ​മാ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ വ​ഴ​ക്ക് സ്ഥി​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തെ ഭ​ര്‍​ത്താ​വി​നെ ഇ​വ​ര്‍ കു​ളി​മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടി​രു​ന്നു. ഇ​വ​രു​ടെ ഏ​ക മ​ക​ന് മാ​ന​സി​ക വൈ​ക​ല്യ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *