ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘സത്യം ഭയമില്ലാതെ തുടരും’ എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലിെന്റ പ്രതികരണം. ടൂള്‍കിറ്റ് ഹാഷ്ടാഗിനൊപ്പമായിരുന്നു രാഹുലിെന്റ ട്വീറ്റ്.
ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ടൂള്‍കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിെന്റ പ്രത്യേക സംഘം ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിെന്റ ട്വീറ്റ്.
സംപിത് പത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റര്‍ ഒാഫിസിലെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഒാഫിസ് അടച്ചിട്ട നിലയിലായിരുന്നു.
