കല്പറ്റ : കോവിഡ് നിയന്ത്രണങ്ങളില്‍ സ്കൂള്‍ ചുരുങ്ങിയ ദിവസംമാത്രം തുറന്ന അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല വിജയശതമാനം മെച്ചപ്പെടുത്തി ജില്ല. ഇത്തവണ 98.13 ആണ് വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 11,737 വിദ്യാര്‍ഥികളില്‍ 11,518 കുട്ടികളും വിജയിച്ചിട്ടുണ്ട്. 2566 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനവും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണവും കൂടി.
കഴിഞ്ഞവര്‍ഷം 95.04 ആയിരുന്നു വിജയശതമാനം. 907 വിദ്യാര്‍ഥികളാണ് എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയത്. 1659 കുട്ടികളാണ് ഈവര്‍ഷം അധികമായി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.
