നാഗ്പൂര്‍: വാടകവീട്ടില്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന 35 കാരനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ധാബാ പ്രദേശത്താണ് സംഭവം.രാജു നടേശ്വറിനെ കൊലപ്പെടുത്തിയ കേസില്‍ ദേവാന്‍ഷ് വാങ്കൊഡെയാണ് പിടിയിലായത് .
നഡേശ്വറും വാങ്കൊഡെയും കാര്‍ മെക്കാനിക്കുമാരാണ്. ഇരുവരും ജോലിചെയ്യുന്നത് ഒന്നിച്ചാണ് .ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് . ഇതിനിടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നഡേശ്വറിന്റെ തലക്ക് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ നഡേശ്വര് മരിച്ചു.
ശേഷം മൃതദേഹം സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും മുറി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങുകയുമായിരുന്നു. അതെ സമയം സമീപത്തെ ചിലര്‍ മൃതദേഹം കണ്ടെത്തി പൊലീസിനെ വിളിച്ചറിയിച്ചു . തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാങ്കൊഡെയെ പൊലീസ് അറസ്റ്റ് ചെയ്തത് .
