ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്കും ഉംറക്ക്​ അനുമതി

ജിദ്ദ: ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഉംറക്കും ​മസ്​ജിദുന്നബവി സന്ദര്‍ശനത്തിനും അനുമതി നല്‍കിയതായി​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ വാക്​സിന്‍ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്ന്​ നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്​. ഈ പ്രായക്കാര്‍ക്ക്​ ഉംറ നിര്‍വഹിക്കാനും മസ്​ജിദുന്നബവി സന്ദര്‍ശിക്കാനും 13,000ത്തിലധികം അനുമതി ഇതിനകം നല്‍കിയെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം പറഞ്ഞു.

ഉംറക്കും മദീന സന്ദര്‍ശനത്തിനും​ അനുമതി നല്‍കുന്നത്​ ഇഅ്​തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയായിരിക്കുമെന്ന്​ ഹജ്ജ്​ ഉംറ സഹമന്ത്രി ഡോ. അബ്​ദുല്‍ഫതാഹ്​ ബിന്‍ സുലൈമാന്‍ മശാത്​ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഈ വര്‍ഷ​​​ത്തെ ഉംറ സീസണ്‍ ആരംഭിക്കുന്നതിനു മുമ്ബ് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച്‌ തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്രയിലുടനീളം സുരക്ഷിതവും എളുപ്പവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ട നടപടികള്‍ ഹജ്ജ്​ ഉംറ മന്ത്രാലയം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്​. തീര്‍ഥാടകരുടയും അവര്‍ക്ക്​ സേവനം ചെയ്യുന്നവരുടെയും സുരക്ഷക്ക്​ നിശ്ചയിച്ച ആരോഗ്യ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *